Kerala

കോവിഡ് ബാധിച്ചു മലയാളി യുകെ യിൽ മരിച്ചു

“Manju”

സ്വന്തം ലേഖകൻ

കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (ബിജു- 44) കോവിഡ് -19 ബാധിച്ച് മരണമടഞ്ഞു. കോവിഡ് ലക്ഷണങ്ങൾ ആരംഭിച്ച് വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന അനൂജ് കഴിഞ്ഞ ഒരാഴ്ചയിലധികമായി ബോസ്റ്റണിലും ലസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11.15 നോടെ ലസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലായായിരുന്നു അന്ത്യം.

കോട്ടയം വെളിയന്നൂർ കുറ്റിക്കാട്ട് പരേതനായ പവിത്രന്റെ മകനായ അനൂജ് നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ സന്ധ്യ, മക്കൾ അകുൽ, ഗോകുൽ. ഭാര്യ സന്ധ്യയും മകൻ അകുലും ഇന്നലെ അവിടെ എത്തി അനൂജിനെ കണ്ടിരുന്നു.

സംസ്കാരത്തിൻ്റെ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Leave a Reply

Check Also
Close
Back to top button