KeralaLatest

സഞ്ചരിക്കുന്ന ഹോമിയോ ആശുപത്രി എം എൽ എ വി കെ പ്രശാന്ത് ഉത്‌ഘാടനം ചെയ്തു

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഹോമിയോ വകുപ്പിന്റെയും ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെ ഹോമിയോ പ്രതിരോധമരുന്നും ചികിത്സയും ലഭ്യമാക്കുന്നതിനുള്ള സഞ്ചരിക്കുന്ന ഹോമിയോ ആശുപത്രി ഗൗരീശപട്ടത്തു വി കെ പ്രശാന്ത് MLA ഉത്‌ഘാടനം ചെയ്തു.ഹോമിയോ ഡോക്ടർമാരും പാരാ മെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന സംഘം പ്രതിരോധ മരുന്നും ആവശ്യമായ മറ്റു മരുന്നുകൾ സഹിതം വിവിധ പ്രദേശങ്ങളിൽ എത്തി ആവശ്യമായ ചികിത്സ നൽകുകയും പ്രതിരോധ മരുന്ന് വിതരണം നടത്തുകയും ചെയ്യുമെന്ന് MLA പറഞ്ഞു. നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ പട്ടം മെഡിക്കൽ കോളേജ് വാർഡുകളിലും ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ കണ്ണമ്മൂല, കുന്നുകുഴി വാർഡുകളിലും ആണ് സഞ്ചരിക്കുന്ന ഹോമിയോ ആശുപത്രി എത്തിച്ചേരുക. തുടർന്നുള്ള ദിവസങ്ങളിൽ നിശ്ചിത സമയക്രമം അനുസരിച്ചു മറ്റു വാർഡുകളിൽ ഈ സൗകര്യം ലഭിക്കും. പ്രതിരോധ മരുന്ന് ആവശ്യമുള്ളവരും ഹോമിയോ മരുന്ന് ആവശ്യമുള്ള റെസിടെൻസ് അസോസിയേഷനുകളും വിവിധ അസുഖങ്ങൾക്കായി ഹോമിയോ ചികിത്സ തേടുന്നവരും ഈ സൗകര്യം വിനിയോഗിക്കണമെന്നു MLA അറിയിച്ചു..

Related Articles

Leave a Reply

Back to top button