KeralaLatest

ശമ്പളം മാറ്റിവെക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തിരുമാനിച്ചു.

“Manju”

ശമ്പളം മാറ്റിവെക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തിരുമാനിച്ചു. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. ദുരന്തനിവാരണ നിയമപ്രകാരമാണ് ഓർഡിനൻസ്. ഓർഡിനൻസ് വഴി ശമ്പളത്തിന്റെ 25% വരെ മാറ്റിവെക്കാൻ അധികാരമുണ്ട്. പിടിക്കുന്ന തുക എങ്ങനെ തിരിച്ചു നൽകുമെന്ന് ആറ് മാസത്തിനകം പറഞ്ഞാൽ മതി. 1000 കോടി രൂപയെങ്കിലും വായ്പ എടുക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ മാസത്തെ ശമ്പളം നൽകുന്നത് നിയമം വന്നതിന് ശേഷം മാത്രമെന്നും ധനമന്ത്രി പറഞ്ഞു. ആറ് ദിവസത്തെ ശമ്പളമാണ് ഇപ്പോൾ പിടിയ്ക്കുന്നത്. ഈ തിരുമാനത്തിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷം പറഞ്ഞു.

Related Articles

Leave a Reply

Back to top button