IndiaKerala

രാജ്യത്ത് കോവിഡ് മരണം ആയിരം കടന്നു

“Manju”

 

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1007 ആയി. 31,332 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 22,629 രോഗികളാണ് നിലവിലുള്ളത്. 7696 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ഒറ്റ ദിവസം 74 പേരാണ് മരിച്ചത്. 1897 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിലും. ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.

മഹാരാഷ്ട്രയില്‍ ഇതുവരെ 369 പേരാണ് മരിച്ചത്‌. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും മഹാരാഷ്ട്രയിലാണ്. ഇതുവരെ 8590 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 3548, ഡല്‍ഹി- 3108, മധ്യപ്രദേശ് -2368, രാജസ്ഥാന്‍- 2262, ഉത്തര്‍പ്രപദേശ്- 2,043 തമിഴ്‌നാട്- 1937 എന്നിങ്ങനെപോകുന്നു വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച കേസുകള്‍. ഗുജറാത്തില്‍ ഇതുവരെ 162 പേര്‍ മരിച്ചു. മധ്യപ്രദേശ്- 113, ഡല്‍ഹി- 54, രാജസ്ഥാന്‍- 46 യുപി.ആന്ധ്രപ്രദേശ്- 31 വീതവുമാണ് വിവിധ സംസ്ഥാനങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം.

Related Articles

Leave a Reply

Back to top button