KeralaLatest

അർഷക്കിന്റെ ചുമരിൽ വിരിയുന്നത് അഴകിന്റെ വർണ്ണനകൾ

“Manju”

പി. വി.എസ്

മലപ്പുറം: പ്രകൃതിയെക്കുറിച്ചുള്ള ഭാവനകളാണ് അർഷക്കിന്റെ വീടിന്റെ ചുമരുകളിൽ നിറയുന്നത് .അടച്ചിടൽ കാലത്തിന്റെ ദിനങ്ങളിൽ മനോഹരങ്ങളായ ചിത്രങ്ങളൊരുക്കുകയാണ് കുറുമ്പത്തൂർ കാട്ടാംകുന്നിലെ പരിയാരത്ത് അഷറഫ് -ബുഷറ ദമ്പതികളുടെ മകനായ മുഹമ്മദ് അ ർഷക്.വീടിന്റെ മുറികളിലും ചുമരുകളിലും മറ്റും ചിത്രങ്ങളാൽ സമ്പന്നമാക്കുകയാണ് അർഷക് .കുട്ടിക്കാലം മുതൽ ചിത്രം വരയ്ക്കുന്ന ശീലമുള്ള അർഷക് ബന്ധുവീടുകളിലെ ചുമരുകളിലും വർണ്ണ മനോഹര ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട് .ഇന്ദിരാഗാന്ധി ,രാജീവ് ഗാന്ധി ,നായ നാർ തുടങ്ങിയ രാഷ്ടീയനേതാക്കളുടെയും സിനിമാ നടൻമാരുടെയും ഉൾപ്പടെ എൺപതോളം ചിത്രങ്ങൾ വേറെയും ഒരുക്കിയിട്ടുണ്ട് .തിരൂർ ചേരുലാൽ ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

Related Articles

Leave a Reply

Back to top button