InternationalLatest

ഈ കളി തീക്കളിയാകും ഫിഫ..

“Manju”

 

രജിലേഷ് കെ. എം.

ബെർലിൻ: അടുത്ത മാസം പകുതിയോടെ, ഫടുബോൾ ലീഗുകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് പല മാനേജ്‌മെന്റുകളും. എന്നാൽ, കൊവിഡ് ദുരന്തം അവസാനിക്കാതെ ലീഗുകൾ തുടങ്ങുന്നതിനോടുള്ള അമർഷം പരസ്യമാക്കിയിരിക്കുകയാണ് ഫിഫ. ലീഗുകൾ ആരംഭിക്കുന്നത് രോഗം വ്യാപിക്കാൻ ഇടവരുത്തുമെന്നും ലീഗുകൾ ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും ഫിഫയുടെ ചീഫ് മെഡിക്കൽ ഡോക്ടർ മൈക്കൽ ഹൂഗ് അറിയിച്ചു. ലീഗുകൾ നടത്താൻ ഓരോ രാജ്യങ്ങളും തിടുക്കം കൂട്ടുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തിൽ കുറഞ്ഞത് 400 പേരുണ്ടാവും ഇവർക്ക് എങ്ങനെ സാമൂഹിക അകലം പാലിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമാണിത്.

ജീവനും മരണത്തിനുമിടയ്ക്കുള്ള കളിയാണിത്. യൂറോപ്പിൽ കൊറോണാ പടരാൻ പ്രധാന കാരണവും ഫുട്‌ബോൾ മത്സരങ്ങളായിരുന്നു. ധൃതിപ്പെട്ട് ജർമ്മനി ബുണ്ടസാ ലീഗ് ആരംഭിക്കുന്നത് തെറ്റായ നടപടിയാണ്. ജർമ്മനിയുടെ ചുവട് പിടിച്ചാണ് മറ്റ് രാജ്യങ്ങളും ലീഗ് നടത്താൻ തുനിയുന്നത്. ഫിഫ ഇതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഫുട്‌ബോൾ ലീഗുകൾ ഈ സീസൺ ഇവിടെ വച്ച് ഒഴിവാക്കണമെന്നും പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളാണ് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരങ്ങൾ ഉപേക്ഷിച്ച് ഫ്രാൻസ് എടുത്ത തീരുമാനമാണ് ഉചിതമെന്ന് ഹ്യൂഗ് പറഞ്ഞു.

Related Articles

Leave a Reply

Back to top button