International

ഇന്ത്യന്‍ വൃദ്ധൻ ചോദിച്ചത് കേട്ടു അമ്പരന്നു പോയി,

“Manju”

 

രജിലേഷ് കെ.എം.

ലണ്ടൻ: ഇന്ത്യയിലെ യാത്രയ്ക്കിടെ ഉണ്ടായ ഒരനുഭവം തനിക്കൊരിക്കലും മറക്കാനാവില്ലെന്ന് ഹോളിവുഡ് താരം കേറ്റ് വിൻസ്ലെറ്റ്. ഹിമാലയത്തിലെ താഴ്വാരയിലൂടെ നടക്കുമ്പോൾ ഒരു വയോധികൻ തന്നെ റോസ് എന്ന് തിരിച്ചറിഞ്ഞപ്പോൾ അമ്പരന്നു പോയെന്ന് താരം. 1997 ലെ ബ്ലോക്ക്ബസ്റ്റർ ഫിലിമായ ടൈറ്റാനിക്കിൽ ലിയോനാർഡോ ഡികാപ്രിയോക്കൊപ്പം റോസ് ഡെവിറ്റ് ബുക്കാറ്ററായി അഭിനയിച്ച കേറ്റ് ആ ഒറ്റ സിനിമയോടു കൂടി ലോകമെമ്പാടും ആരാധാകരുള്ള താരമായി മാറി. “ടൈറ്റാനിക് റിലീസ് ആയി കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാൻ ഇന്ത്യയിലേക്ക് പോയി. ഹിമാലയത്തിന്റെ താഴ്‌വാരത്ത് നടക്കുകയായിരുന്നു. അപ്പോഴാണ് 85 വയസ്സോളം പ്രായമുള്ള ഒരാൾ അടുത്തേക്ക് വന്നത്. ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.

അദ്ദേഹം എന്നെ നോക്കി പറഞ്ഞു, ‘നിങ്ങൾ -‘ ടൈറ്റാനിക് ‘. ഞാൻ അതെ എന്ന് പറഞ്ഞു, അദ്ദേഹം ഹൃദയത്തിൽ കൈ വച്ചുകൊണ്ട് നന്ദി പറഞ്ഞു. ഞാൻ പൊട്ടിക്കരഞ്ഞു.” ആ സിനിമ എത്രയധികം ആളുകൾക്ക് പ്രിയപ്പെട്ടതാണെന്ന് മനസിലാക്കാൻ ആ സംഭവം സഹായിച്ചെന്ന് താരം പറഞ്ഞു. കാൻഡിസ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിൻസ്‌ലെറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കാനായതിൽ അഭിമാനമുണ്ടെന്ന് താരം പറഞ്ഞു, എന്നാൽ സിനിമയുടെ വൻ വിജയം ജീവിതം മാറ്റി മറിച്ചു. തികച്ചും പൊതുജീവിതം നയിക്കുകയായിരുന്ന തന്നെ പെട്ടെന്ന് ആളുകൾ നോക്കുന്നു, സംസാരിക്കുന്നു. ഇതൊക്കെ തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തതതായി താരം കൂട്ടിച്ചേ‌ർത്തു.

Related Articles

Leave a Reply

Back to top button