KeralaLatest

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പൊലീസുകാരന് സ്ഥലംമാറ്റം

“Manju”

അഖിൽ ജെ എൽ

ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച കണ്ണൂർ ചക്കരക്കൽ സി ഐ എ വി ദിനേശന് സ്ഥലം മാറ്റം.

വിജിലൻസിലേക്കാണ് സ്ഥലം മാറ്റിയത്.ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അടക്കം നാട്ടുകാരെ അകാരണമായി മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ ആഴ്ച മുണ്ടായാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വച്ചായിരുന്നു സംഭവം.ഹോട്ട് സ്പോട്ട് അല്ലാത്ത സ്ഥലമായിട്ടും കടയിൽ സാധനം വാങ്ങാൻ എത്തിയവരെ അടിച്ച് ഓടിക്കുകയായിരുന്നു.

മാധ്യമ പ്രവർത്തകനാണെന്ന് പറഞ് അക്രഡിറ്റേഷൻ കാർഡ് കാണിച്ചിട്ടും മനോഹരൻ മൊറായിയെ ജീപ്പിന് അടുത്തേക്ക് വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button