KeralaLatest

പ്രവാസികളെ മറന്ന് കളിക്കരുത് : കെ.സുധാകരൻ എം.പി

“Manju”

പ്രജീഷ് വള്ള്യായി

ഈ നാടിന്റെ സാമ്പത്തിക ഭദ്രതയുടെ ഒരു പ്രധാന സ്രോതസ്സ് പ്രവാസികളുടെ വിയര്‍പ്പിന്റെ ഫലമാണെന്ന് നമ്മുടെ സർക്കാർ മറന്ന് പോയിരിക്കുന്നു. നാം നമ്മുടെ സഹോദരങ്ങളെ തിരികെയെത്തിക്കാൻ കാണിക്കുന്ന ഈ കാലതാമസം അപകടകരമാണ് .

വിദേശ രാഷ്ട്രങ്ങളിലെ പൗരന്‍മാരെയെല്ലാം സുരക്ഷിതമായി അവരുടെ ഭരണകൂടം അവരുടെ രാജ്യങ്ങളിലേയ്ക്ക് കൊണ്ടു പോകുമ്പോള്‍ അവിടങ്ങളിൽ കഴിയുന്ന ഇന്ത്യക്കാര്‍ മാത്രം ഒറ്റപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

ഈ സാഹചര്യത്തിൽ കോവിഡ് ഭീതിയിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സർക്കാർ ചാർട്ടേഡ് ഫ്‌ളൈറ്റ് ഏർപ്പെടുത്തണം. ഗൾഫ് രാജ്യങ്ങളിലെ ലോക്ക് ഡൗൺ മൂലം പലരും ജോലി നഷ്ട്ടപ്പെട്ട അവസ്ഥയിൽ ലേബർ ക്യാമ്പുകളിലും മറ്റും കഴിയുകയാണ്. വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല. അസുഖ ബാധിതരും ഗർഭിണികളും മുതിർന്ന പൗരന്മാരുമെല്ലാം നാടണയാൻ കാത്തിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button