KeralaLatest

കോവിഡ് 19: നിരീക്ഷണത്തിൽ 912 പേർ

“Manju”

ബിന്ദു ലാൽ

തൃശൂർ ∙ ജില്ലയിൽ വീടുകളിൽ 890 പേരും ആശുപത്രികളിൽ 22 പേരും ഉൾപ്പെടെ ആകെ 912 പേർ കോവിഡ് 19 നിരീക്ഷണത്തിൽ. ഇന്നലെ നിരീക്ഷണത്തിന്റെ ഭാഗമായി 6 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ വിട്ടയച്ചു. ഇന്നലെ ആകെ 32 സാംപിളുകൾ പരിശോധനയ്ക്കയച്ചു. ഇതുവരെ 1221 സാംപിളുകൾ അയച്ചതിൽ 1044 സാംപിളുകളുടെ ഫലം വന്നിട്ടുണ്ട്. 177 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊരട്ടി ∙ ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്ന മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളെ പൊലീസ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ജെടിഎസ് ജംക്‌ഷനിൽ കണ്ടെത്തിയ ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു.

ലോക്ഡൗണിനു മുൻപാണ് ഇവിടെ എത്തിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. തുടർന്ന് സിഐ ബി.കെ.അരുൺ ചാലക്കുടി താലൂക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആംബുലൻസിൽ രാത്രി തന്നെ ചാലക്കുടി ആനമല ജംക്‌ഷനിലുള്ള നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു.

Related Articles

Leave a Reply

Back to top button