Article

എങ്ങനെ മറക്കും പ്രിയരെ.. നിങ്ങളെ…

“Manju”

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

 

ഇനി നിങ്ങളില്ല…
ഞങ്ങളുടെ ഹൃദയങ്ങളില്‍ സങ്കടവും പ്രണയവും സ്നേഹവും നൊമ്പരവും ആര്‍ദ്രതയുമൊക്കെ പൊഴിച്ചിട്ട് കടന്നുപോയ പ്രിയപ്പെട്ടവരെ…
മരണം അങ്ങനെയാണ്.. പലപ്പോഴും ഒരു ദയവുമില്ലാതെ അങ്ങ് തട്ടിയെടുത്തുകളയും.
നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളെ മാറ്റിമറിച്ച ഋഷികപൂര്‍..
നമ്മുടെ സൗന്ദര്യത്തിന്റെ മാറ്റുരച്ച ഇര്‍ഫാന്‍..

ഋഷീ നിങ്ങള്‍ കണ്ണുകള്‍കൊണ്ടു ഞങ്ങളോട് സംവദിച്ചു. ആരുടെ ശരീരഭാഷയ്ക്കാണിത്ര ഭാവമുണ്ടാകുക. പ്രണയത്തിന്റെ ചൂടുംചൂരുംകൊണ്ടൊരു തലമുറയെ പ്രചോദിപ്പിച്ച അഭിനയ ചക്രവര്‍ത്തി. താങ്കളുടെ സിനിമകള്‍ തന്ന അനുഭവം മറിക്കില്ലൊരിക്കലും.
സിനിമയുടെ സകലമേഘലകളിലും താങ്കള്‍ നടന്നു… അജയ്യനായി..

മുംബെയുടെ തെരുവുകളില്‍ അവസരത്തിനായി അലഞ്ഞു നടന്ന ഒരു ചെറുപ്പക്കാരന്‍..ഇര്‍ഫാന്‍
തന്റെ ആദ്യ സിനിമ കാണുവാനായി തീയേറ്ററിലെത്തിയപ്പോള്‍..
ആ ഹ്രസ്വവേഷത്തില്‍ കത്രിക കയറിയപ്പോള്‍… ആ കണ്ണുകള്‍ കലങ്ങി.. നെഞ്ചകമിടറി
പിന്നെ ഇഛാശക്തിയുടെ പാറപ്പുറത്ത് ആ ചെറുപ്പക്കാരനിരുന്നു.
പിന്നെ കണ്ടത് അഭിനയ വിസ്മയത്തിന്റെ ചരിത്രം..
മുപ്പത് വര്‍ഷമാണ് താങ്കള്‍ സിനിമയില്‍ നിന്നത്.
ഇനിയും പകര്‍ന്നാടുവാന്‍ എത്രയോ വേഷങ്ങളുണ്ടായിരുന്നു.

നടന വിസ്മയങ്ങളേ നന്ദി..
വരാനിരിക്കുന്ന തലമുറയ്ക്കുവേണ്ടിക്കൂടി..
പ്രണാമം.. ആദരപുഷ്പങ്ങള്‍… പ്രിയ ഋഷികപൂര്‍…ഇര്‍ഫാന്‍…

 

https://www.facebook.com/SwamiGururethnam/photos/a.758452227500712/3288867954459114

Related Articles

Leave a Reply

Back to top button