KeralaLatest

ഫാം ഗ്രീൻസിന്റെ ആദ്യ കേന്ദ്രം കൈതമുക്കില്‍ വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

“Manju”

എസ സേതുനാഥ് മലയാലപ്പുഴ

 

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ സ്വസ്തി ഫൌണ്ടേഷന്‍ , ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആൻഡ് ഇൻഡസ്ട്രീസ് തിരുവനന്തപുരം,ഐഎംഎ തിരുവനന്തപുരം, അസോസിയേഷൻ ഓഫ് അഗ്രികൾച്ചർ ഓഫീസേഴ്സ് കേരള, നര്‍മ്മദ ഷോപ്പിംഗ് കോംപ്ലെക്സ് , പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ, ബി ഹബ്, യുണൈറ്റഡ് ഷിറ്ററിയോ കരാട്ടെ അസോസിയേഷൻ എന്നീ കൂട്ടായ്മകൾ ചേർന്നാണ് ഫാം ഗ്രീന്‍സ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

കേരളത്തില്‍ തന്നെ വിളയിച്ചെടുത്ത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമായിരിക്കും വിപണനത്തിനെത്തുക.

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം.

ശനിയാഴ്ച നർമ്മദാ ഷോപ്പിംഗ് കോംപ്ലക്സ്
ഞായറാഴ്ച എസ് എം ആർ വി സ്കൂൾ കരമന എന്നിവിടങ്ങളിലും ഫാം ഗ്രീൻസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

Related Articles

Leave a Reply

Back to top button