KeralaLatest

ബ്രേക്ക്‌ ദി ചെയിൻ രണ്ടാം ഘട്ടം ക്യാമ്പയിൻ ആരംഭിച്ചു

“Manju”

ജ്യേതിനാഥ് കെ. പി

ചിറയിൻകീഴ് മണ്ഡലത്തിൽ ‘തുപ്പല്ലേ തോറ്റുപോകും’ സന്ദേശവുമായി ബ്രേക്ക്‌ ദി ചെയിൻ രണ്ടാം ഘട്ടം ക്യാമ്പയിൻ ആരംഭിച്ചു. മംഗലപുരത്തു ഡെപ്യുട്ടി സ്പീക്കർ വി. ശശി ഓട്ടോറിക്ഷാ തൊഴിലാളിക്ക് മാസ്ക് ധരിപ്പിച്ചു ഉത്ഘാടനം നിർവ്വഹിച്ചു. രോഗാണുക്കൾ വ്യാപിക്കാൻ തുപ്പൽ ഉൾപ്പടെയുള്ള സ്രവങ്ങൾ കാരണമാകുന്നതിൽ കണക്കിലെടുത്താണ് പൊതുസ്ഥലങ്ങളിൽ തുപ്പരുതെ എന്ന ആഹ്വാനവുമായി ബ്രേക്ക്‌ ദി ചെയിൻ രണ്ടാം ഘട്ടം പ്രചാരണം ആരംഭിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, സാമൂഹിക സുരക്ഷ മിഷൻ, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ഈ പ്രചാരണം നടത്തുന്നത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ വി. അജികുമാർ, എം. ഷാനവാസ്‌, സി. ജയ്മോൻ, എം. എസ്. ഉദയകുമാരി, സിന്ധു. സി. പി, എസ്. ആർ. കവിത, ലളിതാംബിക. തങ്കച്ചി ജഗന്നിവാസൻ, സെക്രട്ടറി ജി. എൻ. ഹരികുമാർ, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി. പി. മണി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button