KeralaLatest

മസ്ക് ധരിക്കൽ ബോധവൽക്കരണവുമായി പോലീസ്.

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  സംസ്ഥാനത്ത് മസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ വെഞ്ഞാറമൂട്ടിൽ കർശന പരിശോധനയ്ക്കൊപ്പം    ബോധവൽക്കരണവുമായി പോലീസ്. ഡിവൈഎസ്പി ബി.ഉദയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ബോവവൽക്കരണം നടന്നത്. വാഹനങ്ങളിലും, കാൽനടയായും യാത്ര ചെയ്ത് വന്നവർക്ക്

കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതിന്റെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം അദേഹം പറഞ്ഞു മനസിലാക്കി.
മാസ്ക് ധരിക്കുന്നതിനോടൊപ്പം കൃത്യമായ രീതിയിൽ തന്നെ അത് കൈകാര്യം ചെയ്താൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ എന്നും,
N95, സർജിക്കൽ മാസ്ക് , തുണി മാസ്ക് ഇവയിൽ ഏതായാലും ധരിച്ചുകഴിഞ്ഞാൽ അതിന്റെ മുൻവശം തൊടാതിരിക്കുക എന്നത് പ്രധാനമാണെന്നും. അതുപോലെ തന്നെ മാസ്ക് ഉപയോഗശേഷം അഴിച്ചുമാറ്റുമ്പോഴും പിന്നിൽ മാത്രമേ സ്പർശിക്കാവൂ. ധരിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുന്നത് മാസ്ക് ധരിക്കുന്നത് പോലെ പ്രാധാന്യം ഉള്ളതാണെന്നും ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരോരുത്തരോടും അദ്ദേഹം വ്യക്തമാക്കി. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സ്പെഷ്യൽ ഡ്യൂട്ടിയക്കായി എത്തിയതായിരുന്നു അദ്ദേഹം.ആഴ്ചകളായി പോലീസിന്റെ കർശന നിരീക്ഷണത്തിലും നിയന്ത്രത്തിലുമാണ് വെഞ്ഞാറമൂട് ജംഗ്ഷൻ. അതുകൊണ്ടുതന്നെ പരമാവധി ആളുകൾ മാസ്ക് ധരിച്ചാണ് ഇവിടെ എത്തിയത്. മാസ്ക് നിർബന്ധമാക്കിയ ആദ്യ ദിവസമെന്ന നിലയിൽ മാസ്ക് ധരിക്കാതെ എത്തിയവർക്ക് മാസ്കും സാനിറ്റെസറും നൽകുവാനും അദ്ദേഹം മറന്നില്ല. എഎസ്ഐ രാജേന്ദ്രൻ നായർ, ജനമൈത്രി പോലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

 

Related Articles

Leave a Reply

Back to top button