KeralaLatest

കെ എസ് ആർ ടി സി കുടുംബത്തിൽ നിന്നും ഇന്നേ ദിവസം നൂറ്റി അൻപത് പേർ അടുത്തൂൺ പറ്റി പിരിയുകയാണ്…

“Manju”

പ്രജീഷ് വള്ള്യായി

കൊറോണ എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിൽപെട്ട് അവരിൽ പലർക്കും തങ്ങളുടെ അവസാന പ്രവൃത്തി ദിനത്തിൽ ജോലിക്ക് ഹാജരാകുവാനോ തങ്ങളുടെ സഹപ്രവർത്തകരുടെ സ്നേഹം ഏറ്റുവാങ്ങാനോ കഴിഞ്ഞില്ല എന്നത് തീർച്ചയായും നിരാശ ജനിപ്പിക്കുന്നതാണ്… പ്രസ്തുത വസ്തുത നിങ്ങളെപ്പോലെ തന്നെ വ്യക്തിപരമായി എന്നെയും ഏറ്റവും അധികം വിഷമിപ്പിക്കുന്ന ഒന്നാണ്…

തീർച്ചയായും ഇതിലും മികച്ച വിടവാങ്ങൽ നിങ്ങൾ അർഹിച്ചിരുന്നു എന്നത് നിസ്തർക്കമാണ്…

ഈ സ്ഥാപനത്തിന്റെ പല സുപ്രധാന നിമിഷങ്ങളിലും നിങ്ങൾ കുടെയുണ്ടായിരുന്നു… ഈ സ്ഥാപനത്തിന്റെ വളർച്ചയിലും തളർച്ചയിലും നിങ്ങൾ കൂടെ നിന്നു. നിങ്ങളുടെ ആർജ്ജവത്തോടെയുള്ള പ്രവൃത്തിയും ഊർജവും തന്നെയായിരുന്നു ഈ സ്ഥാപനത്തിന്റെ കരുത്ത്… ലോഭമില്ലാതെ നിങ്ങൾ നല്കിയ സേവനം ഇത്തരുണത്തിൽ നന്ദിയോടെ ഞാൻ സ്മരിക്കുന്നു…

തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്ന് പടിയിറങ്ങുന്ന എല്ലാ കെ എസ് ആർ ടി സി ജീവനക്കാർക്കും എന്റെയും ഈ മഹദ്സ്ഥാപനത്തിന്റെയും പേരിൽ കടപ്പാടും നന്ദിയും അറിയിക്കുന്നു… നിങ്ങൾക്ക് സമാധാനവും ആരോഗ്യവും സന്തോഷവും നിറഞ്ഞതും ദീർഘായുസ്സോടെയും കൂടിയ ഒരു വിശ്രമകാലം ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു…

Related Articles

Leave a Reply

Back to top button