KeralaLatest

സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി

“Manju”

രജിലേഷ് കെ.എം.

തിരുവനന്തപുരം: റെഡ്, ഗ്രീൻ സോണുകൾ പുനഃക്രമീകരിക്കുന്നത് സംസ്ഥാനത്തെ വിദഗ്ദ്ധ സമിതി പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കില്ലെന്നും ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച കേന്ദ്രമാനദണ്ഡങ്ങൾ സംസ്ഥാനം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മെയ് 3 കഴിഞ്ഞും പൊതു​ഗതാ​ഗതം ഉണ്ടാവില്ല. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ല. ഹോട്ട് സ്പോട്ട് മേഖലകളിൽ ഇളവ് ഇല്ല. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സോണുകൾ മാറുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ജില്ലകളെ വിവിധ സോണുകളായി തരംതിരിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണം. കോട്ടയം, കണ്ണൂർ ജില്ലകളെ റെഡ്സോണിലുൾപ്പെടുത്തിയ കേന്ദ്രം എറണാകുളവും വയനാടും ​ഗ്രീൻ സോണിലും ഉൾപ്പെടുത്തി. ബാക്കി പത്തു ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്

Related Articles

Leave a Reply

Back to top button