KeralaLatest

മാതൃകയായി നവദമ്പതികൾ

“Manju”

ജ്യോതിനാഥ്

ഏപ്രിൽ 15ന് കഴക്കൂട്ടം രാഗം ആഡിറ്റോറിയത്തിൽ നിശ്ചയിച്ചിരുന്ന പോത്തൻകോട് കരൂർ ചുണ്ടപ്പണവീട്ടിൽ ഗോപകുമാരൻ നായരുടെയും ഗീതകുമാരിയുടെയും മകൻ വിഷ്ണുവും കഴക്കൂട്ടം കിഴക്കുംഭാഗം പെരുമൺചിറ കൃഷ്ണാഭവനിൽ മധുകുമാരൻ നായരുടെയും രാധാമണിയുടെയും മകൾ ഗായത്രിയും തമ്മിലുള്ള വിവാഹം വിദേശത്തായിരുന്ന വരൻ മാർച്ച് 20ന് നാട്ടിലെത്തി സ്വയം നിരീക്ഷണത്തിൽ പോയതോടെ മാറ്റി വയ്ക്കുകയും ഇന്ന് വധു ഗൃഹത്തിൽ വച്ച് പരിമിതമായ ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുകയും ചെയ്തു. നാടിനു താങ്ങായി പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന വധു വരൻമാരും മാതാപിതാക്കളും ചേർന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ബാലമുരളി ഗിരിജകുമാരി എന്നിവരെ ഏൽപ്പിച്ചു.

Related Articles

Leave a Reply

Back to top button