International

ജിദ്ദയില്‍ മലപ്പുറം സ്വദേശി മരിച്ചത് കോവിഡ് ബാധ

“Manju”

ജിദ്ദയില്‍ നേരത്തെ മരിച്ച മലയാളി കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ കോളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) ആണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്.

എന്നാല്‍ ഇദ്ദേഹത്തിന്റെ സ്രവ പരിശോധ ഫലത്തിലാണ് കോവിഡ് പോസിറ്റീവ് ആയിരുന്നെന്ന് സ്ഥിരികരിച്ചത്. അതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ക്വാറന്റീനിലാക്കിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ കബറടക്കിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി.

കോവിഡ് ചികിത്സയിലിരിക്കെ മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി കോട്ടുവാല ഇപ്പു മുസ്ലിയാര്‍ (മുഹമ്മദ് മുസ്ലിയാര്‍ 57) കഴിഞ്ഞ ബുധനാഴ്ച മക്കയില്‍ മരിച്ചിരുന്നു. റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി ഷബ്നാസ്, അല്‍ഖസീമിലെ ഉനൈസയില്‍ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ എന്നിവരാണ് മുമ്പ് കോവിഡ് ബാധിച്ച് മരിച്ചത്. സൌദിയില്‍ ഇന്നു വരെ 24,097 പേരാണ് കോവിഡ് ബാധിതര്‍. ആകെ മരണം 169, സുഖം പ്രാപിച്ചവര്‍ 3,555 ആണ്

Related Articles

Leave a Reply

Back to top button