KeralaLatest

ലോട്ടറി തൊഴിലാളികൾ കത്തയക്കൽ സമരം നടത്തി

“Manju”

അനൂപ്

മാവേലിക്കര :കേരള ഭാഗ്യകുറി മേഖലയെ സംരക്ഷിക്കുന്നതിനും ലോട്ടറി തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനും ഉള്ള നിർദേശങ്ങൾ മുന്നോട്ടുവച്ച് ലോട്ടറിതൊഴിലാളികൾ കത്തയക്കൽ സമരം നടത്തി, മന്ത്രി തോമസ് ഐസക്കിനാണ് ഓൾ കേരള ലോട്ടറി ഏജന്റ്സ് &സെല്ലേഴ്സ് കോൺഗ്രസ്‌ (INTUC)കത്തുകൾ അയച്ചത്, നറുക്കെടുപ്പ് റദ്ദാക്കിയ മുഴുവൻ ടിക്കറ്റുകളും പിൻവലിച് പുതിയ ടിക്കറ്റുകൾ അടിച്ചു നൽകുക, ടിക്കറ്റിന്റെ വില 30രൂപയായി പുനസ്ഥാപിക്കുക, തൊഴിലാളികൾക്ക് 5000രൂപ സഹായധനം അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. മാവേലിക്കര ഹെഡ് പോസ്റ്റ്‌ഓഫീസിനു മുൻപിൽ സംസ്ഥാന വൈസ്. പ്രസിഡന്റ് ശ്രീ. വേണു പഞ്ചവടി കത്തുകൾ അയച്ച് ഉദ്‌ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ്‌ ശ്രീ. കെ. ദേവദാസ് അധ്യക്ഷധവഹിച്ചു, മനോജ്‌ തെക്കേക്കര, പ്രശാന്ത് നമ്പൂതിരി, മഗേഷ് മുരളി തുടങ്ങിയവർ പങ്കെടുത്തു..

Related Articles

Leave a Reply

Back to top button