KeralaLatest

മെഡിബാങ്ക് പ്രവർത്തനം ആരംഭിച്ചു

“Manju”

അനൂപ്

ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മെഡി ബാങ്കിന്റെ ഉത്‌ഘാടനം ആലപ്പി റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്റർ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ അദ്ധ്യക്ഷനായി.

സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ കീഴിലെ കരുതൽ പാലിയേറ്റീവ് സൊസൈറ്റി ഹരിപ്പാട് മേഖലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആയിരത്തിൽപ്പരം കിടപ്പുരോഗികളെ സ്നേഹദീപം എന്ന പദ്ധതിയിലൂടെ വീടുകളിൽ എത്തി പരിചരിക്കുന്നുണ്ട്. ഇവരിൽ നിരാലംബരായവർക്ക് വിതരണം ചെയ്യാനുള മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സമാഹരിക്കുകയാണ് മെഡി ബാങ്കിന്റെ ലക്ഷ്യം. വീടുകളിൽ ഉപയോഗശേഷം ഇരിക്കുന്ന കട്ടിൽ, വാട്ടർ ബെഡ്, എയർ ബെഡ്, വീൽചെയർ, വാക്കർ, വാക്കിംഗ്സ്റ്റിക്ക്, ക്രച്ചസുകൾ തുടങ്ങിയ ഉപകരണങ്ങളും മരുന്നുകളും സംഭാവനയായി സ്വീകരിച്ച് ഡോക്ടർമാരുടെ നിർദ്ദേശാനുസരണം വിതരണം ചെയ്യും. കൂടാതെ പുതിയ ഉപകരണങ്ങളും ആയുർവേദ, അലോപ്പതി മരുന്നുകളും ഭക്ഷ്യയോഗ്യമായ സാധനങ്ങളും അഡൽട്ട് ഡയപ്പർ, യൂറിൻ ബാഗുകൾ, അണ്ടർപാഡുകൾ, ബഡ്ഷീറ്റുകൾ തുടങ്ങിയവയും ജനങ്ങളിൽ നിന്നു സമാഹരിക്കും. ഒന്നോ അതിലധികമോ രോഗികളുടെ നിശ്ചിത കാലയളവിലേക്കുള്ള മരുന്നുകൾ താത്പര്യമുള്ളവർക്ക് സ്പോൺസർ ചെയ്യാനുള്ള സംവി​ധാനവുമുണ്ട്.

Related Articles

Leave a Reply

Back to top button