KeralaLatest

ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു

“Manju”

 

നീറിക്കാട്: പള്ളം ബ്ലോക്ക് പഞ്ചായത്ത് നീറിക്കാട് ഡിവിഷനിൽ മുഴുവൻ വാർഡുകളിലേക്കുമുള്ള ഹോമിയോ പ്രതിരോധമരുന്നിന്റെ വിതരണം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ അയർക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യുവിന് കൈമാറി നിർവ്വഹിച്ചു.ഹോമിയോ മരുന്ന് ആശാവർക്കർമാരുടെയും , വിവിധ സംഘടനകളുടെയും സഹായത്തോടെ ഡിവിഷനിലെ ആവശ്യക്കാർക്ക് മുഴുവൻ എത്തിക്കുവാനാണ് ഉദ്ദേശം.

പ്രതിരോധ മരുന്നുകൾ
സ്ഥിരം സമതി അദ്ധ്യക്ഷരായ ഗീത രാധാകൃഷ്ണൻ, ആലീസ് സിബി,ജോസ് കൊറ്റം ,ലാൽസി പെരുന്തോട്ടം, ജോയി കൊറ്റത്തിൽ, കെ.സി ഐപ്പ്, ടോംസൺ ചക്കുപാറ,സിജു താളിവേലിൽ, വിജയൻ വേലമ്മാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button