KeralaLatest

വിളിക്കൂ, ഞങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

“Manju”

 

പ്രജീഷ് വള്ള്യായി

വയനാട് ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, ജില്ലാ കൺട്രോൾ റൂം ആയി 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. 04936 204151 എന്ന നമ്പറിലും 1077 എന്ന ടോൾഫ്രീ നമ്പറിലും ഇവിടെ ബന്ധപ്പെടാൻ കഴിയും.

കോവിഡ്‌ പ്രതിരോധ നടപടികൾക്കായി മാർച്ച്‌ 10 മുതലാണ്‌ ഇവിടെ അടിയന്തിര നടപടികൾ ആരംഭിച്ചത്. അന്ന് മുതൽ ഇതു വരെ 16500 ൽ അധികം ഫോൺ കോളുകളാണ്‌ ഇവിടെ കിട്ടിയത്‌. ഇവിടെ നിന്ന് പുറത്തേക്ക്‌ വിളിച്ച ഫോൺ കോളുകൾ വേറെയും ഉണ്ട്‌.

ഇൻകമിംഗ്‌ കോളുകൾ ഒരെണ്ണത്തിന് രണ്ടര മിനിറ്റ്‌ വീതം ശരാശരി കണക്കാക്കിയാൽ ആകെ നാൽപതിനായിരത്തിലധികം മിനിറ്റ്‌ വരും. ഒരു ദിവസം ശരാശരി 13 മണിക്കൂർ ഇൻകമിങ് കോളുകൾ. ഈ വിധത്തിൽ പ്രവർത്തിക്കുന്ന ജില്ലാ എമർജ്ജൻസി ഓപറേറ്റിംഗ്‌ സെന്ററിൽ ബന്ധപ്പെടാനായി ഇനി മുതൽ രണ്ട്‌ അധിക നമ്പരുകൾ കൂടി ലഭ്യമാക്കിയിട്ടുണ്ട്‌.

Toll Free 1077 ( വയനാടിന് അകത്ത് നിന്ന് മാത്രം വിളിക്കാൻ)
04936 204151, 04936 203939 , 8078409770

Related Articles

Leave a Reply

Back to top button