IndiaLatest

അബുദാബി ബിഗ് ടിക്കറ്റ്; 50 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്

“Manju”

അബുദാബി: അബുദാബിയില്‍ ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര ബമ്ബറിന്റെ ഒന്നാം സമ്മാനം ഇന്ത്യക്കാരന്.  ബിഗ്-ടിക്കറ്റ് ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനമായ ഇന്ത്യന്‍ രൂപയില്‍ 50 കോടിയിലധികം സമ്മാനം നേടിയത് യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഹരിദാസന്‍ മുട്ടാട്ടില്‍ വാസുണ്ണിയാണ്. മലപ്പുറം സ്വദേശിയായ ഹരിദാസന് ഡിസംബര്‍ 30ന് എടുത്ത 232976 എന്ന ടിക്കറ്റിനാണ് പ്രൈസ് ലഭിച്ചത്. കടയില്‍ നിന്ന് നേരിട്ട് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
മലപ്പുറം ജില്ലക്കാരനായ ഹരിദാസന്‍ കഴിഞ്ഞ 10 വര്‍ഷമായി അബുദാബി, അല്‍ ഐന്‍ മേഖലകളില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ഒരു സ്വകാര്യ കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് അദ്ദേഹം. ഓണ്‍ലൈനില്‍ ടിക്കറ്റെടുത്ത അഞ്ച് പേര്‍ക്കാണ് മറ്റ് സമ്മാനങ്ങള്‍ ലഭ്യമായിരിക്കുന്നത്. 390843 എന്ന ടിക്കറ്റ് നമ്ബരിലൂടെ അശ്വിന്‍ അരവിന്ദാക്ഷനാണ് രണ്ടാം സമ്മാനമായ നാല് കോടിയിലധികം രൂപ ലഭിച്ചത്. 2ദീപക് രാമചന്ദ് ഭാട്ടിയയ്ക്കാണ് മൂന്നാം സമ്മാനമായ 0 ലക്ഷം രൂപ ലഭിച്ചത്.
യഥാക്രമം 4, 5, 6 സ്ഥാനങ്ങള്‍ തേജസ് ഹല്‍ബി, ദിനേഷ് ഹാര്‍ലി, സുനില്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ നേടി. ബിഗ് ടിക്കറ്റ് വെബ്സൈറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലും ആഡംബര വാഹനങ്ങളുടെ നറുക്കെടുപ്പിലും അടുത്തിടെ വിജയിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
അതേസമയം, സമ്മാനാര്‍ഹനായ വിവരം ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് ഫോണ്‍ വിളിച്ചറിയിച്ചപ്പോള്‍ തനിക്കിത് വിശ്വസിക്കാനായില്ല. ഈ പുതുവര്‍ഷത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാമാണ് ഗ്രാന്‍ഡ് പ്രൈസെന്നും ഹരിദാസന്‍ ഖലീജ് ടൈംസിനോട് പ്രതികരിച്ചു .

Related Articles

Back to top button