IndiaLatest

ഗുണ്ടൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നു.

“Manju”

അരുൺ എ, കടപ്പ

ആന്ധ്ര പ്രദേശ് ഗുണ്ടൂർ ജില്ലയിൽ ഇതുവരെ 308 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്നലെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിക്കുകയും 33 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ ജില്ലയിൽ 97 പേർ രോഗം മുക്തരായി കേന്ദ്ര സർക്കാരിന്റെ പട്ടികയിൽ ഗുണ്ടൂർ റെഡ് സോണിലാണ് ഉള്ളതെന്ന് കളക്ടർ സാമുവൽ ആനന്ദ്കുമാർ അറിയിച്ചു. റെഡ് സോണിൽനിന്ന് ഗ്രീൻ സോണിലേക്ക് മാറുവാൻ ജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ അറിയിച്ചു.

അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമെങ്കിൽ നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു

ആന്ധ്രയിൽ ഉള്ള ഒഡീഷ തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നന്ദി അറിയിച്ചു.

ആന്ധ്രയിലെ ആരോഗ്യ പ്രവർത്തനം വളരെ നല്ല രീതിയിൽ ആണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.ആന്ധ്രയിലേക്ക് മറ്റുള്ള സംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നും വരുന്നവർക്ക് വേണ്ടി 100000 ബെഡ്ഡുകൾ സജ്ജീകരിച്ചിട്ടുണ്ട് എന്ന് സി എം ജഗൻമോഹൻ റെഡ്ഡി അറിയിച്ചു

Related Articles

Leave a Reply

Back to top button