KeralaLatest

കമ്മ്യൂണിറ്റി കിച്ചണിലേക്ക് തുക കൈമാറി

“Manju”

സ്വന്തം ലേഖകൻ

കുന്നത്തൂർ: -നവ ഒലി ജ്യോതിർ ദിനം ആഘോഷത്തിൻ്റെ ഭാഗമായി ശാന്തിഗിരി ആശ്രമം ഒരു ലക്ഷം പേർക്ക് ഉള്ള ഭക്ഷണ വിതരണം നടത്തി.കോവിഡ് 19 ൻ്റ പശ്ചത്തലത്തിൽ ആശ്രമത്തിലെ നവ ഒലി ജ്യോതിർ ദിനാഘോഷങ്ങൾ ഒഴിവാക്കി ആ തുകയാണ് ഇവിടെ കൈമാറിയത്. അതിൻ്റെ ഭാഗമായി കുന്നത്തൂർ താലൂക്കിലെ പോരുവഴി, ശാസ്താകോട്ട പത്തനംതിട്ടയിലെ കടമ്പനാട് ഗ്രാമപഞ്ചായത്ത് പഞ്ചായത്തുകളിൽ ഒരു ദിവസത്തെ ഭക്ഷണ തുക ഏരിയ ചുമതലക്കാരുടെ നേത്യത്വത്തിൽ കൈമാറി. ശാന്തിഗിരി ആശ്രമത്തിൻ്റെ കുന്നത്തൂർ ഏരിയ ചുമതലയുള്ള വിനുകുമാർ പാലമൂട്ടിൽ മോഹനൻ എന്നിവർ വിതരണങ്ങൾ നടത്തി.പോരുവഴി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ പ്രസന്നൻ കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അജീഷ് കുമാർ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നൗഷാദ് എന്നിവർ തുകയേറ്റു വാങ്ങി.
പോരുവഴി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.ബിനീഷ്, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ ക്യഷ്ണകുമാർ,
ഗ്രാമ പഞ്ചായത്തംഗം വിനോദ്‌കുമാർ, ശിവരാമൻ, ബ്രഹ്മദത്തു, വിജയൻ എന്നിവർ പങ്കെടുത്തു

Related Articles

Back to top button