KeralaLatest

ജീവിതം ചലിപ്പിക്കാൻ, വഴിമുട്ടി ടാക്സി ഡ്രൈവർമാർ

“Manju”

പ്രദിപ് ഉളിയക്കോവിൽ

ലോക്ഡൗൺ കാലാവധി നീളുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വിഭാഗം ആളുകൾ നമുക്കിടയിലുണ്ട്. ടാക്സി ഡ്രൈവർമാർ .മാസശമ്പളമോ, വേദനങ്ങളോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ വണ്ടി ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ദൈനംദിന ജീവിതം തള്ളിനീക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും .
നമുക്കിടയിലെ സാധാരണക്കാരായ ഈ സാരഥികളുടെ മുഖം നാം വിട്ടുപോകരുത് .
ചെറിയ ടാക്സികളിൽ 2 യാത്രക്കാരും വലിയ ടാക്സികളിൽ 4 യാത്രക്കാരും ആണ് അനുവദിച്ചിരിക്കുന്നത് .ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ഇരിക്കാൻ യാത്രക്കാർക്ക് അനുവാദമില്ല. ഇതിനുപുറമേ സംസ്ഥാനം വിട്ടുള്ള യാത്രകൾ നിലച്ചതും, ജില്ലാ അതിർത്തികൾ കടന്നുള്ള യാത്രകൾക്കുള്ള കർശന മാനദണ്ഡങ്ങളും ഇവരുടെ ജോലിയെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു.

സർക്കാരോ മറ്റ് സന്നദ്ധ സംഘടനകളോ
ഇവരുടെ വിഷമങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന്
ശാന്തിഗിരി ന്യൂസ് ശ്രദ്ധയിൽ പെടുത്തുന്നു.

Related Articles

Back to top button