KeralaLatest

ശാന്തിഗിരിയുടെ അന്നദാനം ഏറാമല ഗ്രാമപഞ്ചായത്തിലും

“Manju”

സ്വന്തം ലേഖകൻ

വടകര : കൊറോണ നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടത്താനിരുന്ന നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ മാറ്റി വെച്ചു.
ഈ ചിലവ് കൊണ്ട് ശാന്തിഗിരി ആശ്രമം ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

വടകര ഏരിയയിൽ നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവന്നിരുന്ന സത്‌സംഗം, ജില്ലാസമ്മേളനം, കുടുംബസംഗമം, ശാന്തിയാത്ര എന്നിവയും മാറ്റി വെച്ചു. ഇതിന്റെ ഭാഗമായി അയ്യായിരം പേര്‍ക്കുള്ള സൗജന്യ ഭക്ഷണം വടകരയിലെ സാമൂഹിക അടുക്കളകൾ വഴി വിതരണം ചെയ്യുമെന്ന് ശാന്തിഗിരി വടകര ഏരിയ ഇൻചാർജ് സ്വാമി ചന്ദ്രദീപ്തൻ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി
വടകര നഗരസഭയിലെ അന്നദാനക്കിറ്റുകൾ ബഹുമാനപ്പെട്ട എം. എൽ. എ. ശ്രീ. സി. കെ. നാണു ഏറ്റുവാങ്ങി.

Related Articles

Back to top button