KeralaLatest

മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ മാംസം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം

“Manju”

സനീഷ് സി എസ്

കോട്ടയം ; കോട്ടയം നോയമ്പ് തുറക്കൽ ഉള്ളതിനാൽ പോത്തിറച്ചിയുടെ ഉപയോഗം വർദ്ധിക്കുകയും , ലോക്ക് ഡൗൺ മൂലം പോത്തുകൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിന് നീയന്ത്രണവും ഉള്ള സാഹചര്യത്തിൽ ഗുണ നിലവാരമുള്ള മാംസം വിപണിയിൽ ലഭ്യമല്ലാത്ത ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു. ഇതു പരിഹരിക്കുന്നതിനായി സർക്കാർ ഇടപെട്ട് മൽസ്യഫെഡിന്റ വിൽപ്പനശാലവഴി മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യയുടെ പോത്ത് മാംസം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആവശ്യപ്പെട്ടു . ജില്ലയിൽ പോത്ത് വളർത്തൽ വ്യാപകമാണെങ്കിലും വിപണികളെല്ലാം ഇടനിലക്കാർ കൈ അടക്കിയിരിക്കുകയാണ് ഈ സാഹചര്യത്തിൽ മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ കർഷകരിൽ നിന്നും നേരിട്ട് പോത്തിനെ വാങ്ങാനുള്ള നടപടി സ്വീകരിക്കണം എന്ന ആവശ്യവും ശക്തമാണ്.

Related Articles

Back to top button