KeralaLatest

രക്ഷാപ്രവത്തകർക്ക് സൗജന്യ പ്രഭാത ഭക്ഷണം:മാതൃകയായി സേവാഭാരതി

“Manju”

സനീഷ് സി എസ്

കുമരകം : നാടിൻ്റെ രക്ഷാപ്രവർത്തകരായ ആരോഗ്യ വകുപ്പ് , പോലീസ് ഉദ്യോഗസ്ഥർക്ക് സേവാഭാരതിയുടെ സൗജന്യ പ്രഭാത ഭക്ഷണം. ജോലിത്തിരക്കിൽ ഭക്ഷണത്തിനായി രണ്ടു കിലോമീറ്റർ ദൂരത്തുള്ള കമ്മ്യൂണിറ്റി കിച്ചണിൽ ഉദ്യോഗസ്ഥർ എത്തുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സേവാഭാരതി രംഗത്തെത്തിയത്. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി.എൻ.ജയകുമാർ , പി.കെ.സേതു എന്നിവരുടെ ശ്രമഫലമായാണ് സൗജന്യ ഭക്ഷണ വിതരണം സാധ്യമായത്. തിങ്കളാഴ്ച ഇഡലിയും സാമ്പാറും ചൊവ്വാഴ്ച അപ്പവും കടലക്കറിയും തുടങ്ങി എല്ലാ ദിവസവും വ്യത്യസ്തങ്ങളായ പ്രഭാത ഭക്ഷണം നൽകുക. കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ , ആയൂർവ്വേദ ഹോമിയോ ആശുപത്രികൾ , പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് സൗജന്യ പ്രഭാത ഭക്ഷണം. കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോ.രാജേഷ് പി.കെ സേതുവിൽ നിന്ന് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം ഏറ്റുവാങ്ങി. എല്ലാ ദിവസവും രാവിലെ എട്ടിന് ഭക്ഷണ വിതരണം കൃത്യമായി നടത്തുമെന്ന് വി.എൻ.ജയകുമാർ പറഞ്ഞു.

Related Articles

Back to top button