KeralaLatest

മടങ്ങിയെത്തുന്ന പ്രവാസികളെ കെ.എസ്.ആര്‍.ടി.സി. ബസില്‍ വീട്ടിലെത്തിക്കും.

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: ഏഴാം തീയതി മുതല്‍ നാട്ടിലേക്ക് തിരിച്ചെത്തിത്തുടങ്ങുന്ന പ്രവാസികളെ വീടുകളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. സൗജന്യസര്‍വ്വീസ് നടത്തും.

എയര്‍പോര്‍ട്ടില്‍ നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ ഒരുക്കിയിട്ടുള്ള ക്വാറന്റൈന്‍ സൗകര്യങ്ങളിലേക്ക് മാറ്റും. .

വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ സാധിക്കാത്തവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെന്ററുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. .

കോവിഡ് പരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളിലേക്കോ ക്വാറന്റൈന്‍ സെന്ററുകളിലേക്കോ എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യമാണ് കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നത്.

ലഗേജുകള്‍ അടക്കം കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള ബസുകളായിരിക്കും ഇതിനായി വിന്യസിക്കുക. ഇങ്ങനെ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് വേണ്ടുന്ന ഡീസലിന്റെ ചിലവ് കളക്ടര്‍മാര്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കും.

Related Articles

Back to top button