KeralaLatest

ശാന്തിഗിരി വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

“Manju”

 

സ്വന്തം ലേഖകൻ

പോത്തൻകോട്.. ഡെങ്കിപ്പനി എലിപ്പനി എച്ച് വൺ എൻ വൺ തുടങ്ങിയ പകർച്ചവ്യാധികൾ മഴക്കാലത്ത് വ്യാപകമായി നമ്മുടെ നാട്ടിൽ പടർന്നു പിടിക്കാറുണ്ട്. കോവിഡ് 19 രോഗവ്യാപന സാധ്യത നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പനി പിടിക്കുന്ന മുഴുവനാളുകളെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാകേണ്ടതായും നിശ്ചിത ദിവസങ്ങളിൽ സമ്പർക്ക വിലക്കിൽ നിൽക്കേണ്ട തായും വരും. ഈ അസാധാരണ സാഹചര്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ശക്തമായി നടപ്പിലാക്കേണ്ടത് ആണ്.
മാണിക്കൽ പഞ്ചായത്തിൽ ശാന്തിഗിരി വാർഡിൽ ബുധനാഴ്ച മുതൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് എന്ന് വാർഡ് മെമ്പർ ശ്രീമതി ആർ സഹീ റ ത്ബീവി അറിയിച്ചു

Related Articles

Back to top button