KeralaLatest

വേനൽ മഴയിൽ വ്യാപക നാശനഷ്ടം

“Manju”

 

ശശീന്ദ്ര ദേവ് കെ

വേനൽ മഴയിലും കാറ്റിലും നെയ്യാറ്റിൻകരയിൽ പലസ്ഥലത്തും മരങ്ങൾ കടപുഴകിവീണ് ഇരുപതോളം വീടുകൾ തകർന്നു. ശക്തമായ കാറ്റിൽ രണ്ടു വീടുകളുടെ ഓടിട്ട മേൽക്കൂര തകർന്നു. പല സ്ഥലത്തും വൈദ്യുതി തൂണുകൾ മറിഞ്ഞ് വൈദ്യുതി ബന്ധം താറുമാറായി. നെയ്യാറ്റിൻകരയിൽ ആലിപ്പഴം പൊഴിഞ്ഞു. പാറശ്ശാല മഹാദേവ ക്ഷേത്രം മുറ്റത്തുനിന്ന കൂറ്റൻ ആൽമരം കാറ്റിലും മഴയിലും പെട്ട് ഇന്നലെ വൈകിട്ട് കടപുഴകി വീണു. സമീപത്തെ രണ്ട് റോഡുകളിലേക്കും വീടിനു മുകളിലേക്കും മരത്തിന്റെ ചില്ലകൾ വീണെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായില്ല.

Related Articles

Back to top button