Kerala

ശാസ്തവട്ടത്തു കാറ്റിൽ വൻനാശനഷ്ടം.

“Manju”

ജ്യോതിനാഥ്

മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ശാസ്തവട്ടത്ത് ഇന്നലെ വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും വൻ നാശനഷ്ടമുണ്ടായി.. രണ്ടു വീടുകളിലെ മേൽക്കൂര പൂർണമായും പറന്നു പോയി. മറ്റു വീടുകൾക്കും ഭാഗികമായി നഷ്ടം സംഭവിച്ചിട്ടുണ്ട്. റബ്ബർ അടക്കമുള്ള വൃക്ഷങ്ങളും നിലംപൊത്തി. പൂർണമായി നാശനഷ്ടം സംഭവിച്ച സുബൈദ ബീവി, സുബൈദ മനസിലിലെ കുട്ടി അടക്കമുള്ള ഏഴ് സ്ത്രീകളെ ശാസ്തവട്ടത്തുള്ള പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ മാറ്റി പാർപ്പിച്ചു.

മാജിത ബീവി, തൻസീർ മനസിൽ, ഇന്ദിര, ബ്ലോക്ക് നമ്പർ 50, മുഹമ്മദ്‌ ബഷീർ, സൈന മനസിൽ, സ്വർണലത, ബ്ലോക്ക് നമ്പർ 75, ശിവപ്രസാദ്. ബ്ലോക്ക് നമ്പർ 75, ബിനുകുമാർ, അശ്വതി, ബ്ലോക്ക് നമ്പർ 49-ൽ സോമൻ, സിന്ധു, സോമൻ, ജെസ്സി. ബ്ലോക്ക് നമ്പർ 40, അംബുജാക്ഷി, പുതുവൽ വീട് എന്നിവരുടെ വീടുകളും നാശനഷ്ടത്തിൽ പെട്ടതാണ്.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ ദീപാ സുരേഷ്, വി. അജികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ്‌ ലാൽ എന്നിവർ സംഭവ സ്ഥലത്തെത്തിയാണ് വീട്ടിലുണ്ടായിരുന്നവരെ മാറ്റി പാർപ്പിച്ചത്.

Related Articles

Back to top button