KeralaLatest

ജാഗ്രതയിൽ അയവ് വരുത്താതെ കോയമ്പത്തൂർ.

“Manju”

സജിത മനോജ്

കോയമ്പത്തൂർ: കോയമ്പത്തൂർ നിലവിൽ ഓറഞ്ച് സോണിലാണ്.കഴിഞ്ഞ രണ്ട് ദിവസം ആർക്കും തന്നെ കോവിഡ് – 19 സ്ഥിരീകരിച്ചിട്ടില്ല. കോയമ്പത്തൂരിൽ ചികിത്സയിൽ ഇപ്പൊഴുള്ളത് 12 പേരാണ്. പോലിസും ആരോഗ്യ പ്രവർത്തരും പഴുതടച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതൽ സഹകരണം കിട്ടുന്നതും സ്ഥിതി മെച്ചപ്പെടാൻ സഹായിക്കുന്നു.

ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച നാല് പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി അവരെ നിരീക്ഷണത്തിലാക്കി കൊണ്ടിരിക്കുന്നു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഗർഭിണിയുമാണ്. രോഗം എങ്ങനെ പിടിപെട്ടുവെന്ന് കണ്ടെത്തെനായില്ല. എട്ടു ദിവസത്തെ ഇടവേളക്കു ശേഷമാണ് ഞായറാഴ്ച കോയമ്പത്തൂരിൽ രോഗം റിപ്പോർട്ട് ചെയ്തത്. കൗണ്ടം പാളയം യൂണിയൻ പോസ്റ്റ് ഓഫീസ് റോഡ്, സാരമേട് റോയൽ നഗർ, വെങ്കിടാപുരം എന്നീ സ്ഥലങ്ങൾ പുതുതായി ഹോട്ട്സ്പോട്ട് ആക്കിയിട്ടുണ്ട്.

കോയമ്പത്തൂർ സ്വദേശിയായ കാൻസർ രോഗി കഴിഞ്ഞ ദിവസം ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ കൊറോണ സ്ഥിരീകരിച്ച് മരിച്ചിരുന്നു. ഇദ്ദേഹം ആദ്യം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇവരുടെയൊക്കെ സമ്പർക്ക പട്ടിക എടുത്ത് പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നാമക്കലിൽ 15 പേർക്കു കൂടി പുതുതായി സ്ഥിരീകരിച്ചു. സേലത്ത് ഒരാൾക്കും ,തിരുച്ചിറപ്പിള്ളിയിൽ ഒരാൾക്കും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. ഗ്രീൻ സോണാവാൻ ഒരു ദിവസം ശേഷിക്കെ നീലഗിരിയിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു.

ചെന്നൈ കോയമ്പേട് ചന്തയിൽ പോയി തിരിച്ചെത്തിയവരാണ് അവർ. അഞ്ചു പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുമാണ്.
.

Related Articles

Back to top button