KeralaLatest

*ആരോഗ്യ പ്രവർത്തകർക്ക് ബിജെപിയുടെ ആദരവ്

“Manju”

ബിനു കല്ലാർ

കട്ടപ്പന: ആരോഗ്യ പ്രവർത്തകരും ആരോഗ്യ കേന്ദ്രങ്ങളും പലയിടത്തും പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാതെ കോവിഡിനെതിരെ പോരാടുമ്പോൾ, കട്ടപ്പന വള്ളക്കടവ് ആരോഗ്യ ഉപ കേന്ദ്രത്തിലെ ജെ എച്ച് ഐ അനീഷ് ജോസഫ്, ഹെൽത്ത് നേഴ്സ് ദീപ കെ എന്നിവർക്ക് പെടസ്റ്റൽ ഫാൻ നൽകിയാണ് ബിജെപി പ്രവർത്തകർ അവരെ ആദരിച്ചത്.

ബിജെപി വള്ളക്കടവ് മേഖലാ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം ഡൊമിനിക് വർഗീസ് എന്നയാൾ ഫാൻ സ്പോൺസർ ചെയ്യുകയായിരുന്നു. കോവിഡ് 19 സാഹചര്യത്തിൽ വള്ളക്കടവ് ടൗണിലെ അണുനശീകരണ പ്രവർത്തനങ്ങളിലും ബിജെപി പ്രവർത്തകർ ആരോഗ്യ ഉപ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ബിജെപി ജില്ലാ ട്രഷറർ ടി. എം സുരേഷ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം. എൻ മോഹൻദാസ്, നേതാക്കളായ സന്തോഷ് കിഴക്കെമുറി, സജി മാത്യു, ജയദേവൻ, സുധീഷ് പി എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button