KeralaLatest

അമിത വില, വയനാട്ടിൽ കർശന നടപടി

“Manju”

എം. കെ പുരുഷോത്തമൻ

കൽപ്പറ്റ: കോവിഡ് കാലത്തെ ക്രമക്കേടുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വയനാട് ജില്ലയിൽ നടപടികൾ തുടങ്ങി.

ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ മാസ്ക്, സാനിറ്റൈസർ, കുപ്പിവെള്ളം, സിമെന്റ് തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കുന്നത് തടയാനും റേഷൻ കടകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനുമായാണ് പരിശോധന നടത്തിയത്.

പാചക വാതക സിലണ്ടറുകളിൽ തൂക്ക കുറവ് കണ്ടെത്തിയതിനെ തുടർന്ന് മാനന്തവാടിയിലും , ബത്തേരിയിലെയും ഓരോ ഏജൻസിക്കെതിരെ കേസെടുത്തു. സിമെന്റിന് മാർക്കറ്റ് വിലയെക്കാൾ കൂടുതൽ എടുത്തതിന് മാനന്തവാടിയിലെ 3 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.

വയനാട് ജില്ലയിൽ നടന്ന പരിശോധനക്ക് ജില്ലാ ഡെപ്യൂട്ടി കളക്ടർ രാജേഷ് സാം നേതൃത്വം നൽകി ക്രമക്കേടുകൾ നടത്തിയ വിവിധ സ്ഥാപനങ്ങളിൽ നിന്നും രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി

 

Related Articles

Back to top button