KeralaLatest

കോട പിടിച്ചു. പ്രതി രക്ഷപെട്ടു .

“Manju”

കൃഷ്ണകുമാർ

വാമനപുരം റേഞ്ച് പ്രിവന്റീവ് ഓഫീസർ പീതാംബരൻ പിള്ളയും പാർട്ടിയും പാങ്ങോട് വില്ലേജിൽ മൈലമൂട് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ അഞ്ചാനക്കുഴിക്കര വാഴോട്ടുകാല കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി മകൻ 30 വയസുള്ള കൊച്ചുമോൻ താമസിക്കുന്ന വീട്ടിൽ നിന്നും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 65 ലിറ്റർ കോട കണ്ടെത്തി.

കൊച്ചുമോനെ പ്രതിയാക്കി കേസ് എടുത്തു. പ്രതി എക്‌സൈസ് പാർട്ടിയെക്കണ്ട് കൃത്യ സ്ഥലത്ത് നിന്നും ഓടിപ്പോയതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പീതാംബരൻപിള്ള, നസീർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീവ് കുമാർ, മനോജ്‌, അജിത കുമാരി എന്നിവർ പങ്കെടുത്തു.

വാമനപുരം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഷമീർ ഖാന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.

Related Articles

Back to top button