KeralaLatest

കുടുംബശ്രീകൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം

“Manju”

ജ്യോതിനാഥ് കെ പി

മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ (CMHLS) പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ 352 കുടുംബശ്രീയിൽ നിന്നും അർഹതയുള്ളതും അപേക്ഷ നൽകിയതുമായ 280 കുടുംബശ്രീ കൾക്ക് രണ്ട് കോടി എൺപത്തിമൂന്നു ലക്ഷത്തി അയ്യായിരം (2,83,05,000) രൂപ പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ SBl പോത്തൻകോട്, ഫെഡറൽ ബാങ്ക് വേങ്ങോട്, യൂണിയൻ ബാങ്ക് പോത്തൻകോട്, ഫെഡറൽ ബാങ്ക് പോത്തൻകോട്, കാനറ ബാങ്ക്, അയിരൂപ്പാറ ഫാർമേഴ്സ് ബാങ്ക്, യുക്കോ ബാങ്ക്, ഗ്രാമീൺ ബാങ്ക്, തോന്നയ്ക്കൽ SCB എന്നീ ബാങ്കുകളിൽ നിന്ന് ടി തുക ലഭിക്കുന്നതാണ്.

പോത്തൻകോട് യൂണിയൻ ബാങ്ക് മാനേജറിൽ നിന്നും ഒരു ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വേണുഗോപാലൻ നായർ ഏറ്റുവാങ്ങി. തുക പഞ്ചായത്ത് പ്രസിഡന്റ് കുടുംബശ്രീ CDS ചെയർപേഴ്സൺ ശ്രീമതി ശ്രീകല,
കുടുംബശ്രീ അക്കൗണ്ടന്റ് ശ്രീമതി രമ്യ എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടായികോണം നിള കുടുംബശ്രീ ഭാരവാഹികൾക്ക് കൈമാറി.

Related Articles

Back to top button