IndiaLatest

അഹമ്മദാബാദിൽ കോവിഡ് താണ്ഡവം. കേന്ദ്രം ഇടപെടുന്നു

“Manju”

ഹരീഷ് റാം

ഗുജറാത്തിൽ കൊറോണയുടെ കലി അടങ്ങുന്നില്ല. അഹമ്മദാബാദ്, വൈറസ് വ്യാപനത്തിന് മുമ്പിൽ പകച്ചു നിൽക്കുകയാണ്. മലയാളികൾ ഉൾപ്പെടുന്ന ജനസമൂഹം നിലവിലെ സ്ഥിതിയിൽ വളരെ ആശങ്കയിലാണ്.

രണ്ട് ഡസനോളം പേരുടെ ജീവൻ ഒരു ദിവസം തന്നെ കവർന്ന കൊറോണ, ഗുജറാത്തിൽ കൂടുതൽ രൂക്ഷമായി പടരുന്നു.
390 പോസിറ്റീവ് കേസുകൾ ആണ് സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ 163 പേർക്ക് രോഗം ഭേദമായി.

ഇതോടെ സംസ്ഥാനത്തെ ആകെ രെജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 7402 ഉം, രോഗത്തിൽ നിന്നും മുക്തിനേടിയവരുടെ എണ്ണം 1872 ഉം, മരണപ്പെട്ടവരുടെ എണ്ണം 449 ഉം ആയി.

ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നും കാര്യങ്ങൾ കേന്ദ്ര സർക്കാർ ഏറ്റെടുത്തതിന്റെ സൂചനകൾ പുറത്ത് വന്നു തുടങ്ങി.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം പ്രവർത്തനം ആരംഭിച്ചു. എയിംസിൽ നിന്നുമുള്ള ഡോക്ടർമാരുടെ പ്രത്യേക സംഘം ഇന്ന് അഹമ്മദാബാദിൽ എത്തും.

Related Articles

Back to top button