IndiaLatest

യുഎസ് വൈസ് പ്രസിഡന്റിന്റെ വക്താവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

“Manju”

 

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലര്‍ക്ക് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറ്റ് ഹൗസില്‍ നിന്നും ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് പോസിറ്റീവ് കേസാണിത്.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം രാജ്യത്ത് വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ വൈറ്റ് ഹൗസില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ച വൈറസ് പ്രസിഡന്റിന്റെ വക്താവായ മില്ലര്‍ നിരവധി ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുകയും ഉദ്യോഗസ്ഥതലത്തില്‍ നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. കൂടാതെ ട്രംപിന്റെ ഓഫീസ് സഹായികളില്‍ ഒരാളായ സ്റ്റീഫന്‍ മില്ലറെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അതേസമയം വൈറ്റ് ഹൗസില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിവരികയാണ്. ട്രംപും മൈക്ക് പെന്‍സും ജീവനക്കാരും ദിവസവും കൊവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button