KeralaLatest

കോയമ്പത്തൂരിന് ആശ്വാസത്തിന്റെ അഞ്ച് ദിനങ്ങൾ.

“Manju”

സജിത മനോജ്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ തുടർച്ചയായി അഞ്ചാം ദിവസവും പുതിയ കോവിഡ് – 19 റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സംസ്ഥാനത്ത് ദിവസം ചെല്ലുംതോറും കോവിഡ് – 19 രോഗികളുടെ എണ്ണം പെരുകുന്നു.കോയമ്പത്തൂരിൽ പഴുതടച്ച നിയന്ത്രണങ്ങൾ ആണ് അധികാരികൾ നടപ്പിലാക്കുന്നത്. ജനങ്ങൾക്ക് സ്വയം നിയന്ത്രണങ്ങളുടെ ആവശ്യകത ബോധ്യപ്പെട്ടതിനാൽ അവർ നിയമങ്ങളോട് സഹകരിക്കുകയാണ്.

ഇന്നലെ 600 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. ഇതിൽ ചെന്നൈയിൽ മാത്രം 3043 പേരുണ്ട് മൂന്നു പേർ കൂടി വെള്ളിയാഴ്ച മരിച്ചതോടെ മരണ സംഖ്യ 40 ആയി. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും വൻതോതിൽ രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു.

പത്തിലധികം ഡോക്ടർമാർ, നാലു നഴ്സുമാർ, അറുപതോളം പോലീസുകാർ, പത്തിലേറെ ശുചീകരണ തൊഴിലാളികൾ, വൈദ്യുതി ബോർഡിലെ 20 ജീവനക്കാർ, അഗ്നിശമന സേനയിലെ പത്തോളം ജീവനക്കാർ, അമ്പതോളം മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.

തമിഴകത്തെ മുൾമുനയിൽ നിർത്തുന്നത് ചെന്നൈ നഗരമാണ്. രോഗം പടരുന്നതിനിടെ വ്യാഴാഴ്ച മദ്യഷാപ്പുകൾ തുറന്ന സർക്കാർ നടപടി പ്രതിഷേധത്തിനു വഴിയൊരുക്കി.

Related Articles

Back to top button