IndiaLatest

മധുരയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി..

“Manju”

സേതുരാമൻ മധുര

 

മധുര: മധുരയിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ 20 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ശക്തമാക്കി. ഇതോടെ മധുരൈ ജില്ലയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 112 ആയി ഉയർന്നു. അവരിൽ 2 പേർ മരിച്ചു. 48 പേർ സുഖം പ്രാപിച്ചു വീട്ടിലേക്കു മടങ്ങി .

ഇന്നലെ കൊറോണ സ്ഥിരീകരിച്ച 20 പേരിൽ 12 പേർ പുരുഷന്മാരും 8 പേർ സ്ത്രീകളുമാണ്. 5 സ്ത്രീകൾ ഗർഭിണികളാണ്.

മധുര സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലങ്കനാഥം പ്രദേശത്തെ സബ് ഇൻസ്പെക്ടറും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ എട്ട് പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഇവരിൽ രണ്ടുപേർ വിരുദുനഗർ ജില്ലയിലെ കന്നിചേരി, ചെട്ടികുറിച്ചി പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

Related Articles

Back to top button