KeralaLatest

ശാന്തിഗിരിയ്ക്കു മറക്കാൻ കഴിയുമോ ? ഈ മൈക്ക് അലി അണ്ണനെ……

“Manju”

 

സ്വന്തം ലേഖകൻ

തൂക്കുപാലം: തൂക്കുപാലംകാരുടെ മൈക്ക് അലി അണ്ണന്‍ ഓര്‍മ്മയായി. ബ്ലോക്ക് നമ്പർ 391-ൽ അലി റാവുത്തർ (മൈക്ക് അലി) 88 വയസ് നിര്യാതനായി. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകരഗുരു തൂക്കുപാലം ശാന്തിഗിരി ആശ്രമത്തിൽ എത്തുമ്പോൾ ഇദ്ദേഹത്തിന്റെ ജീപ്പിലാണ് യാത്ര ചെയ്തിരുന്നത്. വർഷങ്ങൾക്ക് മുൻപ് ശാന്തിഗിരി ആശ്രമം കല്ലാർ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ ചെങ്കുത്തായ റോഡുകൾ ആയിരുന്നതിനാൽ വളരെ സാഹസികമായിരുന്നു അന്നത്തെ ജീപ്പിലുള്ള യാത്ര. ആദ്യമായി ഗുരുവുമൊന്നിച്ചുള്ള യാത്രയിൽ അദ്ദേഹത്തിന് വണ്ടിക്കൂലിയായി നൽകിയ അഞ്ച് രൂപ സൂക്ഷിച്ച് വെച്ചിരുന്നു. പിന്നീട് ആശ്രമ സ്ഥാപനങ്ങളിലെ യാത്രകളും , സാധനങ്ങൾ എത്തിച്ചിരുന്നതും ഇദ്ദേഹത്തിന്റെ വാഹനത്തിലാണ്. ഇന്ന് രാവിലെ 9.30 ന് മുണ്ടിയെരുമ ജമായത്തിൽ ഖബറടക്കം നടന്നു. അലിയണ്ണന്റെ വിയോഗത്തിലും കുടുംബാംഗങ്ങളുടെ ദു:ഖത്തിലും ആശ്രമത്തിന്റെ ആദരം ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയ ഇന്‍ചാര്‍ജ് രേഖപ്പെടുത്തി.

Related Articles

Back to top button