IndiaLatest

കോവിഡ് സമൂഹവ്യാപനം ഉണ്ടായതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം

“Manju”

രജിലേഷ് കേരിമഠത്തില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സാമൂഹ്യവ്യാപനം ഉണ്ടായതിന്റെ തെളിവുകള്‍ ലഭ്യമായതായി ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര ഡീസിസ് സര്‍വയ്‌ലന്‍സ് ഓഫീസര്‍ ഡോ. പ്രദീപ് അവാതെ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മുഴുവന്‍ ചിത്രം പരിശോധിച്ചാല്‍ സാമൂഹ്യവ്യാപനം നടന്നിട്ടില്ല, മുബൈയിലും മഹാരാഷ്ട്രയിലും കേസുകളാണ് സ്ഥിരീകരിക്കുന്നത്. മുംബൈയിലും മഹാരാഷ്ട്രയിലും ചിലയിടങ്ങളിലും സാമൂഹ്യ വ്യാപനം നടന്നതിന്റെ ചില തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്താകെ ഇത്തരത്തില്‍ അല്ല.. അവാതെ വ്യക്തമാക്കി.

മുംബൈ നഗരങ്ങള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതാണ്. അതിന്റേതായ സാമൂഹിക-സാമ്പത്തിക പ്രാധാന്യവുമുണ്ട്. ഇക്കാരണങ്ങളെല്ലാം കോവിഡ് കേസുകളുടെ വ്യാപനത്തിന് മഹാരാഷ്‌രടയില്‍ ഇടയാക്കിയിട്ടുണ്ട്. അദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ഓരോ സ്‌ക്വയര്‍ കിലോമീറ്ററിനുള്ളിലും 20,000 ത്തോളം പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇത് കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ത്തുന്നു. ഓരോ കേസും ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ടെന്നും അദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇരുപത്തി രണ്ടായിരം പേരാണ് രോഗബാധിതരായത്. എണ്ണൂറ്റി മുപ്പത്തി രണ്ട് മരണവും സ്ഥിരീകരിച്ചു. പന്ത്രണ്ടായിരം കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Related Articles

Back to top button