KeralaLatest

ആതുരശുശ്രുഷ രംഗത്തുള്ളവർക്ക് മഹിളാ കോൺഗ്രസ്സിന്റെ ആദരവ്.

“Manju”

അജി കെ ജോസ്

കോവിഡ് കാലത്ത് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ജോലി ചെയ്യുന്ന ആതുരശുശ്രുഷ രംഗത്തെ മാലാഖമാരെ ആദരിക്കുന്ന ചടങ്ങ് മെയ് 12ന് സംഘടിപ്പിക്കുമെന്ന് മഹിളാ കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു.

ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിങ്ങ് ഗേലിന്റെ ജന്മദിനമായ മെയ് 12 , അന്താരാഷ്ട്ര നേഴ്സസ് ദിനം കൂടിയാണ്. ഗേലിനെ വിളക്കേന്തിയ വനിത എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള നേഴ്സുമാർ ആരോഗ്യ മേഖലയ്ക്ക് നൽകുന്ന സംഭാവനയെ സ്മരിക്കാനായാണ് ഈ ദിനം.

ഈ ദിനത്തിന്റെ മഹിമയിൽ ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 മണി വരെ മഹിളാ കോൺഗ്രസ്, നേഴ്സുമാരെ ആദരിക്കുകയാണ്. ലോക്ഡൗൺ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കും. ദൂരെയുള്ളവർക്ക് ആശംസ സന്ദേശങ്ങൾ അയച്ചും അടുത്തുള്ളവരെ നേരിട്ട് ആദരിച്ചും സന്ധ്യാനേരത്ത് ദീപം തെളിയിച്ചുമാണ് പരിപാടി നടത്തുന്നത്.

എല്ലാ മേഖലയിലുമുള്ള നേഴ്സുമാരെ ഈ ദിനത്തിൽ ആദരിക്കുമെന്നും എല്ലാ കഷ്ടപ്പാടുകളും സഹിച്ചുള്ള അവരുടെ നന്മയാർന്ന പ്രവർത്തനം ലോകത്തിന് മാതൃകയാണന് ലതികാ സുഭാഷ് പറഞ്ഞു.

 

Related Articles

Back to top button