KeralaLatest

കേരളം മാതൃകയെന്ന് കര്‍ണാടക, ആരോഗ്യമന്ത്രിയുമായി ഓണ്‍ലൈന്‍ ചര്‍ച്ച

“Manju”

സിന്ധുമോള്‍ ആര്‍

ബെംഗളൂരു∙ കോവിഡ് പ്രതിരോധ രംഗത്തു ശക്തമായ മുന്നേറ്റം നടത്തിയ കേരളത്തിലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകര്‍. മഹാമാരിയെ പ്രതിരോധിക്കാനായി കേരളം പിന്തുടര്‍ന്ന മികച്ച ചികിത്സാ രീതികള്‍ മനസിലാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. ആരോഗ്യരംഗത്തെ കരുതലുകള്‍ക്കു രാഷ്ട്രീയ വേര്‍തിരിവുകള്‍ ബാധകമല്ലെന്നതാണ് ഇരുസംസ്ഥാനങ്ങളുടെയും നടപടി സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാവര്‍ക്കും അറിയുന്നതു പോലെ കോവിഡ് പ്രതിരോധിക്കുന്നതിലും മരണനിരക്കു കുറയ്ക്കുന്നതിലും കേരളം മാതൃകയാണു സൃഷ്ടിച്ചതെന്നു കര്‍ണാടക മന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. ”കേരളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പു തോന്നി. അതുകൊണ്ടു ആരോഗ്യമന്ത്രിയുമായി വിഡിയോ ചർച്ചയ്ക്ക് അനുമതി തേടുകയായിരുന്നു. അവര്‍ സമ്മതിച്ചതിനെ തുടര്‍ന്നു വളരെ ഫലപ്രദമായ ചര്‍ച്ച നടത്താന്‍ കഴിഞ്ഞു. നിപ്പ കൈകാര്യം ചെയ്തും കേരളത്തിനു പരിചയമുണ്ട്. കേരളത്തിലെ ആരോഗ്യ രംഗം എത്രത്തോളം ശക്തമാണെന്ന് അവര്‍ അവര്‍ വിശദീകരിച്ചു.”- ഡോ. സുധാകര്‍ പറഞ്ഞു.

കോവിഡ് പരിശോധന, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, സുരക്ഷാ മാനദണ്ഡങ്ങള്‍, ഹോം ക്വാറന്റീന്‍, ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കല്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ട്വീറ്റ് ചെയ്തു. കേരളത്തില്‍ രോഗികള്‍ തന്നെ വിവരം അറിയിച്ച് ആശുപത്രിയില്‍ എത്തുന്ന അവസ്ഥയുണ്ടെന്ന് ഡോ. സുധാകര്‍ പറഞ്ഞു. എന്നാല്‍ കര്‍ണാടകത്തില്‍ അവസാനഘട്ടത്തിലാണു പലരും ആശുപത്രിയില്‍ എത്തുന്നത്. ഇവരില്‍ പലരും മരിക്കുകയും ചെയ്തു.

Related Articles

Back to top button