KeralaLatest

ലോക്ക് ഡൗൺ മൂലം വൈദ്യുതി ഉപയോഗം കുറഞ്ഞു

“Manju”

ജയപ്രകാശ്

ഇടുക്കി അണക്കെട്ടിൽ മുൻ വർഷത്തെക്കാൾ 17 അടി വെള്ളം കൂടുതൽ .ഇടുക്കി ഡാമിൽ ഇപ്പോൾ സംഭരണ ശേഷിയുടെ 58.76% വെള്ളമാണ് നിലവിൽ ഉള്ളത് ‘
അണക്കെട്ടിൽ
2347 .30 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് കഴിഞ്ഞ വർഷം ഇതെ സമയം 2330.42 അടി ആയിരുന്നു കഴിഞ്ഞ വർഷത്തെക്കാൾ 17 അടി വെള്ളമാണ് അണക്കെട്ടിൽ കൂടുതൽ ഉള്ളത് ‘

കഴിഞ്ഞ 2 വർങ്ങളിൽ മഴ കൂടുതൽ ലഭിക്കുകയും 2018ൽ ഡാം തുറന്ന് വിടുകയും ചെയ്തിരുന്നു.
ഈ വർഷം ജൂൺ 1 ന് തന്നെ കാലവർഷം ആരംഭിക്കും എന്ന് കാലാവസ്ഥാ നിരീക്ഷ കർ പറയുന്നു.കോവിഡ് 19 മൂലം ലോക്ക് ഡൗൺ വന്നതോടെ വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഫാക്ടറികൾ എന്നിവ അടഞ്ഞതോടെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയുകയും ചെയ്തതോടെ ആണ് സംഭരണികളിൽ ജലം ഉയർന്നത്.
കാലവർഷം ജൂൺ 1 മുതൽ ആരംഭിച്ചാൽ
ഓഗസ്റ്റ് അവസാനത്തോടെ ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാകും എന്ന് അധികൃതർ പറയുന്നു.
ഇത് മുന്നിൽ കണ്ട് ചെറു അണക്കെട്ടുകളിലെ വൈദ്യുതിയുത്പാദനം നിർത്തിവച്ച് ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുവാനാണ് KSEB ബോഡ് ലക്ഷ്യം ഇടുന്നത് .ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ചെയ്യെണ്ട മുൻകരുതലുകൾ എല്ലാം KSEB നടത്തി കഴിഞ്ഞു.

Related Articles

Back to top button