KeralaLatest

ആരോഗ്യസേതു ആപ്പ് നിയമവിരുദ്ധമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ബി.എന്‍ ശ്രീകൃഷ്ണ

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ബി.എന്‍. ശ്രീകൃഷ്ണ. പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്ലിന്റെ ആദ്യ കരടിന് രൂപം കൊടുത്ത സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് ബി.എന്‍. ശ്രീകൃഷ്ണ. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമാണെന്നാണ് ഇദ്ദേഹം പറയുന്നത്.

സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കി മെയ് ഒന്നിന് കേന്ദ്രആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. 2005-ലെ ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചാണ് കേന്ദ്രം ഈ നിര്‍ദ്ദേശം നല്‍കിയത്. നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം പുറത്തിറക്കിയത്. .

ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നാല്‍ ആറുമാസം വരെ തടവ് ലഭിക്കുമെന്നും 1,000 രൂപ പിഴ ഈടാക്കുമെന്നും നോയിഡ പോലീസ് ഉത്തരവിറക്കിയിരുന്നു. നോയിഡ പോലീസിന്റെ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ബി.എന്‍ ശ്രീകൃഷ്ണ പറയുന്നത്. ഇത് ജനാധിപത്യ രാജ്യമാണെന്നും പോലീസിന്റെ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്രം ഇറക്കിയ നിര്‍ദ്ദേശത്തിന് നിയമ പിന്തുണ ലഭിക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ദേശീയ ദുരന്ത നിവാരണ നിയമം, എപിഡെമിക് ഡിസീസ് ആക്ട് എന്നിവ പ്രകാരമാണ് കേന്ദ്ര നിര്‍ദ്ദേശമെങ്കിലും അവ രണ്ടും പ്രത്യേക കാരണത്താല്‍ കൊണ്ടുവന്നവയാണെന്നും നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഇറക്കാനുള്ള അധികാരമില്ലെന്നും ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ പറയുന്നത്.

Related Articles

Back to top button