IndiaLatest

ഇല്ലാത്ത മധ്യപ്രദേശ് ട്രെയിനിന് അതിഥികൾ നടന്നത് വ്യാജസന്ദേശത്തിന്റെ ട്രാക്കിൽ

“Manju”

പി.വി.എസ്

മലപ്പുറം: പാലക്കാട്ടു നിന്ന് മധ്യപ്രദേശിലേക്ക് ട്രെയിൻ ഉണ്ടെന്നുള്ള വാട്സപ് സന്ദേശം കിട്ടിയെന്ന് പറഞ്ഞ് റെയിൽപാളത്തിലൂടെ നടന്നത് 19 അതിഥിത്തൊഴിലാളികൾ .ഇവരെ വാണിയമ്പലത്തു വച്ച് പൊലീസ് തടഞ്ഞു മടക്കിയയച്ചു .കരുളായിയിൽ താമസിക്കുന്ന മധ്യപ്രദേശിൽ നിന്നുള്ളവരാണ് നിലമ്പൂർ -ഷൊർണൂർ പാളത്തിലൂടെ പാലക്കാടേക്ക് പോകാൻ ശ്രമിച്ചത് .

സാധനങ്ങൾ നിറച്ച ബാഗുമായി പാളത്തിലൂടെ നീങ്ങിയ സംഘത്തെ കണ്ട നാട്ടുകാരും റെയിൽവെ ജീവനക്കാരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു .തുടർന്ന് എസ് ഐ കെ സത്യൻ അതിഥികളെ വാണിയമ്പലത്ത് തടഞ്ഞു .ട്രെയിൻ സർവീസ് തുടങ്ങിയാൽ ഓൺലൈൻ വഴി ടിക്കറ്റെടുത്താലേ നാട്ടിലേക്ക് മടങ്ങാൻ കഴിയൂ എന്നു ബോധ്യപ്പെടുത്തി മടക്കിയയച്ചു .വ്യാജ സന്ദേശം പ്രചരിപ്പിച്ചതാരാണെന്നും ലക്ഷ്യം എന്താണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Related Articles

Back to top button