InternationalLatest

സൗദിയില്‍ പെരുന്നാള്‍ ദിനങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ

“Manju”

സിന്ധുമോള്‍ ആര്‍

റിയാദ്: സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ആയിരിക്കുമെന്ന് അറിയിച്ച് ആഭ്യന്തരമന്ത്രാലയം. മെയ് 23 ( റമദാന്‍ 30) മുതല്‍ മെയ് 27 (ശവ്വല്‍ 4) വരെയാണ് സൗദിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. മെയ് 23 വരെ ഈ ഇളവുണ്ടാകും.
നേരത്തെ സൗദിയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. റമദാന്‍ മാസം തുടങ്ങിയതോടനുബന്ധിച്ച് ഈ നിയന്ത്രണത്തില്‍ അയവു വരുത്തുകയായിരുന്നു. നിലവില്‍ മക്കയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ആണ്.
സൗദിയില്‍ ഇതുവരെ 42925 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 284 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button